വരകളുടെ തമ്പുരാന് കോഴിക്കോടിന്റെ ആദരം. നഗരത്തിലെ ഒരു സിനിമാതിയറ്ററാണ ് ആർടിസ്റ്റ് നമ്പൂതിരിക്ക് തിരുവോണപിറ്റേന്ന് വ്യത്യസ്തമായ സ്വീകരണമൊരുക്കിയത്. നാടേറെ കണ്ട നമ്പൂതിരിക്ക് കോഴിക്കോട് പ്രിയമേറിയ കലാനഗരമാണ്. പറഞ്ഞാൽ തീരാത്ത അനുഭവങ്ങളുമുണ്ട്.
താരത്തിളക്കത്തിൽ മുത്തമിടുന്ന സിനിമടാക്കീസുകളുടെ അനുഭവദേദികളിൽ നിന്ന് മാറിനടന്നാണ് ക്രൗൺ തിയേറ്റർ നമ്പൂതിരിക്ക് ആദരമൊരുക്കിയത.് പ്രതിഭയെന്ന പേരിട്ട ആദരപരമ്പരയിലെ ആദ്യത്തേതായിരുന്നു നമ്പൂതിരിക്കു നൽകിയ സ്വീകരണം.