കള്ളൻമാരെ പേടിച്ച് ഉറങ്ങാൻ പറ്റാതെ കോഴിക്കോട് കുന്ദമംഗലത്തെ അൻപതിലധികം കുടുംബങ്ങൾ. ഒരാഴ്ച്ചയ്ക്കിടെ 12 വീടുകളിൽ കവർച്ചയുണ്ടായെങ്കിലും പൊലീസ് കാര്യമായി ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
ഒരാഴ്ചകൊണ്ട് കള്ളൻ കടുത്ത ആശങ്കയാണ് നാട്ടുകാർക്കുണ്ടാക്കിയിരിക്കുന്നത്. പന്ത്രണ്ട് വീടുകളിൽ നിന്നായി പതിമൂന്ന് പവൻ സ്വർണവും രണ്ടുലക്ഷത്തിലധികം രൂപയും കവർന്നു. റോഡരികിലെ വീടുകളാണ് മോഷ്ടാക്കൾ ലക്ഷ്യം വയ്ക്കുന്നത്. മാസങ്ങൾക്ക് മുൻപ് കുന്ദമംഗലത്തുണ്ടായ മോഷണപരമ്പരയിലും ഇതുവരെ കള്ളൻമാരെ പിടികൂടാനായിട്ടില്ല.
പൊലീസ് അന്വേ·ഷണം കാര്യക്ഷമമല്ലെന്നാണ് നാട്ടുകാരുടെ ആരോപണം. റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ രാത്രികാല പരിശോധനാ സംഘം രൂപീകരിക്കാനൊരുങ്ങുകയാണ് പഞ്ചായത്ത്.