വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഇടമില്ലാതെ കോഴിക്കോട് നഗരം. റോഡിനിരുവശവും വാഹനങ്ങള്‍ നിറഞ്ഞതോടെ സ്വന്തം വണ്ടിയില്‍ നഗരത്തിലേക്കുള്ള യാത്ര സാധാരണക്കാരുടെ പേടിസ്വപ്നമാണ്. ബദല്‍ സംവിധാനങ്ങളൊരുക്കാന്‍ നഗരസഭയ്ക്കും കഴിഞ്ഞിട്ടില്ല.
മിഠായിത്തെരുവിലും വാഹനം പാർക്ക് ചെയ്യാൻ എങ്ങും സ്ഥലമില്ല. വാഹനം പാർക്കു ചെയ്യാൻ രണ്ടുകിലോമീറ്ററോളം സഞ്ചരിക്കണം. പ്രധാന പച്ചക്കറിചന്തയായ പാളയത്തും സ്ഥിതി മറിച്ചല്ല. ടൗണ്‍ പൊലീസ് സ്റ്റേഷനുസമീപം 50 മീറ്റര്‍ നീളത്തില്‍ കണ്ട ഒഴിഞ്ഞ സ്ഥലത്തേക്ക് വണ്ടി കയറ്റാമെന്ന് കരുതിയാൽ അവിടെ നോ പാര്‍ക്കിങ് ബോർഡാണ് പ്രധാനപ്പെട്ട റോഡുകളുടെയെല്ലാം ഇരുവശത്തും വാഹനങ്ങള്‍ തിങ്ങിയിരിക്കുകയാണ്.