ഓണം ബക്രീദ് ആഘോഷവേളകളിൽ മധുരം വിളമ്പാൻ സമ്മാനപ്പൊതിയുമായി മിൽമയുടെ ബൻഡിൽ ഓഫ് റിജോയ്സ്. പാലടയും, പേഡയുമുൾപ്പെടെ വ്യത്യസ്ത രുചിവിഭവങ്ങളുമായുള്ള സമ്മാനപ്പൊതിയാണ് ആകർഷണം. മിൽമാ മലബാർ മേഖലാ യൂണിയനാണ് ഉൽപ്പന്നങ്ങൾ വിപണിയിലെത്തിച്ചിട്ടുള്ളത്.
നെയ്യ്, പാലട, പേഡ, കപ്പ് കേക്ക് ,ഗുലാബ് ജാമുൽ എന്നിങ്ങനെ മധുരമൂറുന്ന വിഭവങ്ങൾ രണ്ട് പായ്ക്കറ്റുകളിലാക്കിയാണ് വിപണിയിലെത്തിച്ചിട്ടുള്ളത്. 280 രൂപയുടെ സാധനങ്ങൾ 250 രൂപയ്ക്ക് ഉപഭോക്താവിന് ലഭിക്കും. ഓണക്കാലത്ത് ബന്ധുവീടുകളിൽ സമ്മാനപ്പൊതിയുമായെത്താൻ ആഗ്രഹിക്കുന്നവർക്ക് ഇത് സൗകര്യപ്രദമാകും.
മലബാർ മേഖലയിൽ മാത്രം ഇരുപതിനായിരത്തിലധികം പായ്ക്കറ്റുകളുടെ വിറ്റുവരവാണ് ലക്ഷ്യം. രുചിയിലെ വൈവിധ്യം കാരണം വിപണിയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അവശേഷിക്കുന്ന ദിവസങ്ങളിൽ എത്ര ആവശ്യക്കാരുണ്ടായാലും വേണ്ടത്ര സാധനമെത്തിക്കുന്നതിനുള്ള തയാറെടുപ്പിലാണ് മിൽമ.