മലപ്പുറം എടപ്പാളിൽ നടക്കുന്ന കുടുംബശ്രീ സരസ് മേള കാണികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. അടുത്തമാസം മൂന്നുവരെ നീളുന്ന പ്രദർശന വിപണന മേളയിൽ 23 സംസ്ഥാനങ്ങളിൽ നിന്നായി 240 സ്റ്റാളുകളാണുള്ളത് ഇത് രണ്ടാം തവണയാണ് സരസ് മേള കേരളത്തിൽ നടക്കുന്നത്.കരകൗശല കൈത്തറി ഉൽപ്പന്നങ്ങൾ വാങ്ങിയും കണ്ടും കാഴ്ചക്കാരുടെ പങ്കാളിത്തം മേളയെ സജീവമാക്കുന്നു.
23 സംസ്ഥാനങ്ങളിൽ നിന്നുള്ള 240 സ്റ്റാളുകൾക്ക് പുറമെ 10 സംസ്ഥാനങ്ങളിലെ 40 ഭക്ഷണ സ്റ്റാളുകളും മേളയെ ആകർഷകമാക്കുന്നുണ്ട്. ഇവിടുത്തെ രുചികൾ അറിയാനും പഠിക്കാനും കൂടിയുള്ള അവസരമാണ് മേള സമ്മാനിക്കുന്നത്. മേളയുടെ ഭാഗമായുള്ള കലാപാരികൾ കാണാനും നിരവധി പേരാണ് എത്തുന്നത്. ആയിരം പേർക്ക് ഒന്നിച്ചിരുന്നു പരിപാടികൾ ആസ്വദക്കാൻ കഴിയുന്ന രീതിയിലാണ് പന്തൽ ഒരുക്കിയിട്ടുള്ളത്.