സിനിമയിൽ അന്‍പതാണ്ട് പിന്നിടുന്ന സംവിധായകൻ ഹരിഹരൻ ആദരവുമായി കോഴിക്കോട്. ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ സുവർണ ഹരിഹരമെന്ന പേരിലാണ് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.
മലയാള സിനിമയ്ക്ക് ഒപ്പം അരനൂറ്റാണ്ട് പിന്നിടുന്ന ഹരിരഹരനുള്ള കലാകേരളത്തിന്റെ ആദരത്തിനാണ് കോഴിക്കോട് ആതിഥ്യം വഹിക്കുന്നത്. ഹരിഹരന്റെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടായ എം.ടി വാസുദേൻ നായരാണ് ആഘോഷങ്ങൾക്ക് തിരിതെളിയിക്കുക. സംവിധായകൻ ശ്യാം ബെനഗൽ ഹരിഹരനെ ആദരിക്കും
ഇരുപത്തിയഞ്ചിന് സെമിനാറും അടുത്ത ദിവസം ചലച്ചിത്രമേളയും നടക്കും. ഇരുപത്തിയേഴിന് സ്വപ്ന നഗരിയിൽ നടക്കുന്ന സാംസ്കാരികോൽസവത്തിൽ ഇളയരാജ, പി.ജയചന്ദ്രൻ വാണിജയറാം തുടങ്ങിയർ ഹരിഹരൻ സിനിമകളിലെ ഗാനങ്ങൾ ആലപിക്കും. വിനീത് ,ലക്ഷ്മി ഗോപാലസ്വാമി, ഷംന കാസിം തുടങ്ങിയവർ നൃത്താവിഷകാരങ്ങളുമായി വേദിയിലെത്തും.