പൊതുജനങ്ങളിൽനിന്ന് സംഭാവന സ്വീകരിച്ച് കണ്ണൂർ ബര്‍ണശ്ശേരിയില്‍ നിർമിക്കുന്ന ഇ.കെ.നായനാർ സ്മാരക അക്കാദമി അടുത്തവർഷം ആദ്യം ഉദ്ഘാടനം ചെയ്യും. സിപിഎം നിയന്ത്രണത്തിലുള്ള നായനാര്‍ മെമ്മോറിയല്‍ ട്രസ്റ്റാണ് അക്കാദമി സ്ഥാപിക്കുന്നത്. ജനുവരി മാസം നടക്കുന്ന സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിനും അക്കാദമി വേദിയാകും.
നീണ്ട കാത്തിരിപ്പിനൊടുവിൽ മുന്‍ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായിരുന്ന ഇ.കെ.നായനാരുടെ പേരിലുള്ള സ്മാരകം സ്വന്തം നാട്ടിൽ യാഥാർഥ്യമാകുന്നു. രണ്ടായിരത്തിയഞ്ചിൽ ശേഖരിച്ച തുക കൊണ്ടാണ് നിലവിലെ സൗകര്യങ്ങൾ ഒരുക്കിയത്. ഇപ്പോൾ നടന്നുവരുന്ന ധനശേഖരണംക്കൂടി കഴിഞ്ഞാൽ ഈ വർഷം അവസാനത്തോടെ നിർമാണം പൂർത്തിയാക്കും.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം വിവരിക്കുന്ന മ്യൂസിയമായിരിക്കും പ്രധാന ആകർഷണം. ഓപ്പൺ തീയറ്ററും, കോൺഫറൻസ് ഹാളും ഒരുക്കുന്നുണ്ട്. മുന്നേമുക്കാൽ ഏക്കറിൽ അമ്പതിനായിരം സ്ക്വയർ ഫീറ്റ് വിസ്തൃതിയിലാണ് അക്കാദമി കെട്ടിടത്തിന്റെ നിർമാണം നടക്കുന്നത്.