സംസ്ഥാന റാങ്കിങ് ടേബിള്‍ ടെന്നിസ് ടൂര്‍ണമെന്റിന് കോഴിക്കോട് തുടക്കമായി. കോര്പ്പറേഷന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പത്തു വിഭാഗങ്ങളായി തിരിഞ്ഞാണ് മല്‍സരം. സംസ്ഥാന ടീമിലേയ്ക്കുള്ള യോഗ്യതാ മല്‍സരം കൂടിയാണ് ഇത്.
അണ്ടര്‍ ടെന്‍, അണ്ടര്‍ ട്വല്‍വ്, അണ്ടര്‍ ഫോര്‍ട്ടീന്‍, അണ്ടര്‍ ട്വന്റി എന്നീ വിഭാഗങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെയാണ് മല്‍സരം. ഇരുനൂറ്റി അന്‍പതിലധികം കുട്ടികളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. വേണ്ടത്ര സൗകര്യങ്ങളൊരുക്കി കൊടുക്കുന്നുണ്ടെങ്കിലും ടേബിള്‍ ടെന്നിസിലേയ്ക്ക് വരാന്‍ കുട്ടികള്‍ മടിയ്ക്കുകയാണെന്ന് സംഘാടകരുടെ പരാതി. ചിലവ് വന്‍തോതില്‍ കൂടിയതും ടേബിള്‍ ടെന്നിസില്‍ നിന്ന് കുട്ടികളെ അകറ്റുന്നു.
കര്‍ണാടകയില്‍ നടക്കുന്ന സൗത്ത് സോണ്‍ ചാംപ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ വരും ദിവസം പ്രഖ്യാപിയ്ക്കും. അതിനാല്‍ തന്നെ മികച്ച പ്രകടനം നടത്തി സംസ്ഥാന ടീമില്‍ കയറികൂടാനുള്ള ശ്രമത്തിലാണ് മല്സരാര്ഥികള്.