പിന്നാക്കാവസ്ഥയിലുള്ള ഒരു കോളനിയെ ഏറ്റെടുത്ത് മാതൃകയാകുകയാണ് കോഴിക്കോട് സെന്റ് മൈക്കിൾസ് സ്കൂളിലെ ഒരു പറ്റം വിദ്യാർഥികൾ. സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിലാണ് വിദ്യാർഥികളുടെ ഒത്തൊരുമ.
ഇനി കോളനി നിവാസികളുടെ ദുരിതങ്ങളിൽ പങ്കുചേരാൻ ഈ വിദ്യാർഥികളും ഉണ്ടാകും. ഇല്ലായ്മകൾ നിറഞ്ഞ കോളനിയിൽ അക്ഷരത്തിന്റെ വെളിച്ചം പകരാനുള്ള ശ്രമത്തിലാണ് ഇവർ. പഠനം മുടങ്ങിയവർക്ക് സ്കൂൾ പാഠങ്ങൾ ഇവർ പകർന്നുനൽകുന്നുണ്ട്.. കോളനിവാസികൾക്കായി പ്രത്യേക ശുചിത്വബോധവൽക്കരണ ക്ലാസുകളും നടത്തുവാൻ പദ്ധതിയുണ്ട്. സെന്റ് മൈക്കിൾസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിലാണ് ശാന്തിനഗർ കോളനിയിലെ നിർധനരായ കുടുംബങ്ങളെ ഏറ്റെടുക്കുന്നത്.