ഒരുവർഷത്തെ ദുരിതം മറന്ന് അവർ സ്വന്തം സ്കൂളിൽ തിരിച്ചെത്തി. വാടക കെട്ടിടത്തിൽ പഠനം നടത്തിയിരുന്ന കോഴിക്കോട് പാലാട്ട് യു.പി സ്കൂളിലെ വിദ്യാർഥികളാണ് ഹൈക്കോടതി ഉത്തരവിലൂടെ മടങ്ങിയെത്തിയത്.
ഇനി സൂര്യയ്ക്ക് പരാതി പറയേണ്ടിവരില്ല. കൂട്ടുകാരുമൊത്ത് ഈ അക്ഷരമുറ്റം നിറയെ കളിച്ചുനടക്കാം. പഠിച്ചപാഠങ്ങൾ ക്ലാസിലിരുന്ന് ഉച്ചത്തിൽ വായിക്കാം. ഉച്ചക്കഞ്ഞി കുടിക്കാൻ മറ്റൊരു സ്കൂളിലേക്ക് ഒാടേണ്ട. സൂര്യയെപ്പോലുള്ള പതിമൂന്നു കുരുന്നുകളാണ് പുതിയ ക്ലാസിലെത്തുന്ന അതേ സന്തോ·ഷത്തോടെ തിരികെ മാതൃവിദ്യാലയത്തിലെത്തിയത്.
അടിസ്ഥാനസൗകര്യങ്ങളിൽ വീഴ്ച വരുത്തില്ലെന്നാണ് മേയർ നൽകുന്ന ഉറപ്പ്. കുരുന്നുകൾക്ക് നഷ്ടപ്പെടുത്താൻ ഒട്ടും സമയമില്ല. വരുന്നത് ഒാണപ്പരീക്ഷയാണ്.