റെയ്ഡ്കോയുടെ നവീകരിച്ച കറിപൗഡർ ഫാക്ടറി കണ്ണൂർ മാവിലായിൽ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. പ്രതിദിനം 30 മെട്രിക്ടണ്‍ സംസ്കരണശേഷിയുള്ളതാണ് പുതിയ ഫാക്ടറി.
ഹോൾഡ്. ഉദ്ഘാടനം. ആധുനിക സാങ്കേതിക വിദ്യയിലാണ് നവീകരിച്ച ഫാക്ടറിയുടെ പ്രവർത്തനം. പത്ത് കോടിരൂപയാണ് നവീകരണത്തിനായി മുതൽ മുടക്കിയത്. മുളകുപൊടി, കഴുകി വറുത്ത് പൊടിച്ചെടുക്കുന്ന മല്ലിപ്പൊടി, ഗുണനിലവാരമുള്ള മഞ്ഞള്‍പ്പൊടി, ആട്ട, റവ തുടങ്ങിയവയാണ് ഇവിടുന്ന് ഉൽപാദിപ്പിക്കുന്നത്. 1972ലാണ് റെയ്ഡ്കോ പ്രവർത്തനം ആരംഭിക്കുന്നത്.
സ്പൈസസ് ബോര്‍ഡിന്റെ സഹായത്തോടെ രണ്ടുകോടി രൂപയുടെ ക്വാളിറ്റി കണ്ട്രോള് ലാബും ഉടൻ പ്രവർത്തനം ആരംഭിക്കും. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പളളി, കെ കെ ഷൈലജ തുടങ്ങിയവർ ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു