സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്റെ മുട്ടക്കോഴി പരിപാലന പദ്ധതിയായ നഗരപ്രിയക്ക് കാസർകോഡ് ജില്ലയിൽ തുടക്കമായി. നീലേശ്വരം നഗരസഭയിലാണ് പദ്ധതി നടപ്പാക്കിയത്. കോഴിമുട്ട ഉല്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെപ്കോ നഗരപ്രിയ പദ്ധതി നടപ്പാക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ആയിരം സ്ത്രികള്‍ക്ക് അഞ്ച് മുട്ടക്കോഴികള്ക്കൊപ്പം
ആധുനികരീതിയില്‍ നിര്‍മിച്ച കോഴിക്കൂടും അഞ്ചുകിലോഗ്രാം കോഴിത്തീറ്റയും പ്രതിരോധമരുന്നുകളും നല്കി. ഗുണഭോക്തൃവിഹിതമായി എണ്ണൂറ്റിയന്പത് രൂപയാണ് നഗരസഭ ഈടാക്കിയത്. ചുരുങ്ങിയ സമയത്തിനുള്ളിൽ മികച്ച വരുമാനം ലഭിക്കുമെന്നാതാണ് കോഴിവളർത്തലിന്റെ മേന്മ. പദ്ധതിയുടെ രണ്ടാം ഘട്ടമായി കുടുംബശ്രീ പ്രവർത്തകരെ സഹകരിപ്പിച്ച് വാണിജ്യടിസ്ഥാനത്തില്‍ മുട്ടക്കോഴി വളർത്തൽ ആരംഭിക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.