രാഷ്ട്രീയ സംഘര്‍ഷത്തിനിടെ ആളുമാറി ആക്രമിക്കപ്പെട്ട പത്രഏജന്റിന്റെ കുടുംബം ചികില്‍സയ്ക്ക് പണം കണ്ടെത്താനാവാതെ ദുരിതത്തില്‍. കോഴിക്കോട് കൊയിലാണ്ടി േചലയില് ഹരിദാസാണ് മൂന്നുമാസമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്.
മടപ്പള്ളി കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥി സായിപ്രസാദ് രാവും പകലും മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ വരാന്തകളിലാണ്. മേയ് പതിനെഞ്ചിന് പുലര്‍ച്ച ഒരു സംഘം അച്ഛന് ഹരിദാസിനെ അടിച്ച് വീഴ്ത്തിയതോടെയാണ് സായിയുടെ ദുരിതം തുടങ്ങിയത്. സി.പി.എം. ലോക്കല്‍ സെക്രട്ടറിയെ തേടിയെത്തിയ അക്രമികള്‍ ആളുമാറിയാണ് പത്രവിതരണത്തിന് പോകുകയായിരുന്ന ഹരിദാസിനെ ആക്രമിച്ചത്. വലുതുകാല് നാലിടത്തായി തല്ലിയൊടിച്ചു. ഇടതുകയ്യിന്റെ ചലനശേഷിയും ഇല്ലാതായി.
പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും അക്രമികളാരാണെന്ന് പോലും കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നല്‍കിയെങ്കിലും പൊലീസിന് മാത്രം അനക്കമുണ്ടായില്ല.
ഹരിദാസ് കിടപ്പിലായതോടെ കുടുംബം പട്ടിണിയിലായി. സായിയുടെ പഠനം നിലച്ചു. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് സമരത്തിനിറങ്ങാനൊരുങ്ങുകയാണ് കുടുംബവും നാട്ടുകാരും.