കാസര്‍കോട് മായിപ്പാടിയില്‍ വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഷിറിബാഗ്്ലുവില് എസ്.പി അബ്ദുള്‍ഖാദറിന്റെ ഭാര്യ ഖദിജയെയാണ് വീടിന് സമീപത്തെ വിറക് പുരയ്ക്കുള്ളല് മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാവിലെ ഒന്‍പത് മണിയോടെയായിരുന്നു സംഭവം. ഖദീജയെ കാണത്തതിനെത്തുടര്ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ സമീപത്തെ വിറക് പുരയില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിപ്പെട്ടു. വെള്ളം പമ്പുചെയ്ത് തീ അണച്ചശേഷം നടത്തിയ പരിശോധനയിലാണ് ഖദീജയുടെ മൃതദേഹം കണ്ടെത്തിയത്.
കാസര്‍കോട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.