നെൽവയൽ നികത്തി ഗെയില്‍ വാതകപൈപ്പ് ലൈനിന്റെ വാല്‍വ് സ്റ്റേഷന് നിർമിക്കുന്നതിനെതിരെ കോഴിക്കോട് നടുവണ്ണൂരില്‍ നാട്ടുകാരുടെ പ്രതിഷേധം. കോട്ടൂളി പരവച്ചേരി വയലിലെ വാല്‍വ് സ്റ്റേഷന്റെ നിർമാണം പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ചു.
കൊല്ലം മുഴുവൻ ഇങ്ങനെ വെള്ളം കെട്ടി നിൽക്കുന്ന പ്രദേശമാണ് കോട്ടൂർ പരവച്ചേരി വയൽ. മൂന്ന് വിള നെൽകൃഷി ചെയ്യുന്ന വയലാണ് കൊച്ചി -മംഗളുരു പ്രകൃതിവാതക പൈപ്പ് ലൈനിന്റെ നിർണായക വാൽവ് സ്റ്റേഷൻ പണിയാൻ ഏറ്റെടുത്തിരിക്കുന്നത്. മണ്ണിട്ട് നികത്തുന്നതോടെ സമീപ പ്രദേശങ്ങളിലെ കുടിവെള്ളം മുട്ടുമെന്നാണ് നാട്ടുകാരുടെ ഭീതി.
വാൽവ് സ്റ്റേഷൻ വരുന്നതോടെ വയലിനോട് ചേർന്നുള്ള കുടിവെള്ള പദ്ധതിയും ഇല്ലാതാകും. ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോട്ടൂർ നിവാസികൾ സമരം തുടങ്ങിയിട്ടുണ്ട്. എന്നാൽ നിലപാടിൽ നിന്നും മാറാൻ ഗെയിലും തയറായിട്ടില്ല.