പ്രശസ്ത സംഗീതജ്ഞൻ ശരത്ചന്ദ്ര മറാഠേയുടെ ഒാർമയ്ക്കുമുന്നിൽ സംഗീതാർച്ചനയുമായി വിദ്യാർഥികൾ. കോഴിക്കോട് നടന്ന മറാഠേ അനുസ്മരണസമ്മേളനത്തിലാണ് ഗുരുവിനു പ്രണാമമർപ്പിച്ച് വിദ്യാർഥികൾ ഗാനസന്ധ്യ തീർത്തത്. സംഗീതത്തിനായി ജീവിതം സമർപ്പിച്ച ഗുരുവിനുള്ള അർച്ചനയാണിത്. ഖയാലിന്റെ ഈണങ്ങൾ മലയാളിക്ക് സമ്മാനിച്ച സംഗീതജ്ഞനായി ശിഷ്യരുടെ പ്രണാമം.
തബലയുടെയും ഹാർമോണിയത്തിന്റെയും അകമ്പടിയിൽ സംഗീതമഴ പെയ്തിറങ്ങി. മഹാരാഷ്ട്രയിൽ ജനിച്ച മറാഠേയുടെ സംഗീതജീവിതം കോഴിക്കോട്ടായിരുന്നു.