E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:25 AM IST

Facebook
Twitter
Google Plus
Youtube

More in North

കരിപ്പൂർ വിമാനത്താവളം നികുതി നൽകുന്നില്ലെന്ന് പഞ്ചായത്ത് ഭരണസമിതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കരിപ്പൂർ വിമാനത്താവളം നികുതി നൽകുന്നില്ലെന്ന പരാതിയുമായി മലപ്പുറം പളളിക്കൽ പഞ്ചായത്ത് ഭരണസമിതി. വാഹന പാർക്കിങ്ങ്, കെട്ടിട വാടക ഇനത്തിൽ പഞ്ചായത്തിന് ലഭിക്കേണ്ട വിഹിതം അടക്കാത്ത കരിപ്പൂർ എയർപോർട്ട് അതോറിറ്റിക്കെതിരെ നിയമനടപടി ആവശ്യപ്പെട്ടാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി ജില്ലാ കലക്ടർക്ക് പരാതി നൽകിയത്. 

വാഹന പാർക്കിങ് ഇനത്തിൽ കോടികളുടെ വരുമാനമാണ് എയർപോർട്ട് അതോറിക്കുള്ളത്. ഈ വകയിൽ നിയമാനുസൃതമായി പഞ്ചായത്തിന് ലഭിക്കേണ്ട വിഹിതം നൽകുന്നില്ലെന്നാണ് പരാതി. ഒട്ടേറെ തവണ ഈ വിഷയം വിമാനത്താവള അതോറിറ്റിയുടെ ശ്രദ്ധയിൽ പെടുത്തിയതാണ്.അനുകൂല നടപടിയില്ലാത്തതിനെ തുടർന്നാണ് ജില്ലാ കലക്ടർക്ക് പരാതി നൽകിയത് 

പഞ്ചായത്തിന്റെ പരിധിയിൽ അതോറിറ്റി കെട്ടിടങ്ങൾ നിർമിക്കുന്നത് അനുമതിയില്ലാതെയാണെന്നും പരാതിയുണ്ട്. ലൈസൻസ് ഫീസ ഇനത്തിലും പഞ്ചായത്തിന് നഷ്ടം സംഭവിക്കുന്നു.പഞ്ചായത്തിന് ലഭിക്കേണ്ട വിഹിതം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡയറക്ടർക്കും കത്ത് നൽകി്യിട്ടുണ്ട്.തീരുമാനം അനുകൂലമല്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനം