പ്രാദേശിക ഹര്‍ത്താലുകള്‍ നടത്തില്ലെന്നു പ്രഖ്യാപിച്ച യുഡിഎഫ് കോഴിക്കോട്ടെ നാലു പഞ്ചായത്തുകളില്‍ നടത്തുന്ന ഹര്‍ത്താല്‍ ഭാഗികം. നടുവണ്ണൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സിപിഎം അട്ടിമറിച്ചെന്നാരോപിച്ച് നടുവണ്ണൂര്‍ , അത്തോളി, കോട്ടൂര്‍ , ഉള്ള്യേരി എന്നീ പഞ്ചായത്തുകളില്‍ രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
പ്രാദേശിക ഹര്‍ത്താലുകള്‍ വേണ്ടെന്ന് പ്രഖ്യാപിച്ചിട്ട് ഒരു മാസം പോലുമായില്ല.അതിനു മുമ്പാണ് കോഴിക്കോട്ടെ നാല് പഞ്ചായത്തുകളില്‍ യുഡിഎഫ് ഹര്‍ത്താല്‍ നടത്തുന്നത്. കടകന്പോളങ്ങള്‍ ഭാഗികമായി അടഞ്ഞു കിടക്കുകയാണ്. വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. പെട്ടെന്ന് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ പ്രദേശത്തെ വ്യാപാരികള്‍ ക്ഷുഭിതരാണ്.
പ്രാദേശിക പ്രശ്നത്തിന്റെ പേരില്‍ ജനങ്ങളെ ഇങ്ങനെ വലയ്ക്കുന്നതിനോട് നാട്ടുകാര്‍ക്കും യോജിപ്പില്ല. ഞായറാഴ്ച്ച നടന്ന ബാങ്ക് തിരഞ്ഞെടുപ്പ് എല്‍ഡിഫ് അട്ടിമറിയ്ക്കാന്‍ ശ്രമിച്ചുവെന്നാണ് 1991 മുതല്‍ ബാങ്ക് ഭരിയ്ക്കുന്ന യുഡിഎഫിന്റെ ആരോപണം. സിപിഎമ്മിന്റെ നേതൃത്വത്തിലാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയതെന്നും ഇവര്‍ ആരോപിയ്ക്കുന്നു. എന്നാല്‍ തോല്‍വി ഉറപ്പായതോടെ യുഡിഎഫാണ് അക്രമം അഴിച്ചുവിട്ടത് എന്നാണ് എല്‍ഡിഎഫിന്റെ വാദം.