പ്രധാനാധ്യാപകനെ സ്ഥലം മാറ്റിയാൽ ഭൂരിഭാഗം കുട്ടികളേയും സമീപത്തെ സർക്കാർ സ്കൂളിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ച് രക്ഷിതാക്കളുടെ ടി.സി എഴുതിയുളള പ്രതിഷേധം. തോട്ടുമുക്കം ചുണ്ടത്തുംപൊയിൽ ഗവൺമെന്റ് യു.പി. സ്കൂളിലെ പ്രധാനാധ്യാപകൻ രാജുവിനെ സഥലം മാറ്റുന്നതിനെതിരെയാണ് പ്രതിഷേധം.
സർക്കാർ സ്കൂളിനെ തകർക്കാൻ ലക്ഷ്യമിട്ടാണ് പ്രധാനാധ്യാപകനെ സ്ഥലം മാറ്റുന്നതെന്നാണ് രക്ഷിതാക്കളുടെ ആരോപണം. കഴിഞ്ഞ മാസം 12 ന് അധ്യാപകനെ സ്ഥലം മാറ്റുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് സ്കൂളിൽ എത്തിയതുമുതൽ രക്ഷിതാക്കൾ പ്രതിഷേധത്തിലാണ്.അധ്യാപകനെ സ്ഥലംമാറ്റിയാൽ, കുട്ടികളെ മറ്റ് സ്കൂളുകളിലേക്ക് മാറ്റുന്നതിനായി ടി.സി ക്കായി അപേക്ഷ തയാറാക്കി കരുതിയിരിക്കുകയാണ് ഭൂരിഭാഗംരക്ഷിതാക്കളും.
പഠന നിലവാരത്തിൽ പിന്നിൽ നിന്ന സ്കൂൾ കഴിഞ്ഞ വർഷങ്ങളിൽ മുന്നേറ്റം നടത്തിയത് പ്രധാനാധ്യാപകന്റെ പ്രവർത്തനങ്ങളാലാണ്.മുൻവർഷങ്ങളേക്കാൾ കുട്ടികളുടെ എണ്ണം വർധിച്ചതെന്നും രക്ഷിതാക്കൾ പറയുന്നു.
എന്നാൽ ഡിവിഷൻ വർധിപ്പിക്കാൻ ഹാജരിൽ കൃത്രിമം കാട്ടിയെന്ന കണ്ടെത്തിലിനെ തുടർന്നാണ് രാജുവിനെ സ്ഥലം മാറ്റിയതെന്നാണ് എതിർഭാഗത്തിന്റെ ആരോപണം.