കോഴിക്കോട് മാവൂരിലെ കുടിവെള്ളത്തില്‍ കോളറ ബാക്ടീരിയയുടെ സാനിധ്യം സ്ഥിരീകരിച്ചു. കുടിവെള്ള സാംപിളില്‍ വിബ്രിയോ കോളറയാണ് കണ്ടെത്തിയത്. ശുചീകരണ പ്രവൃത്തികളുെട വേഗം വര്‍ധിപ്പിച്ചില്ലെങ്കില്‍ ഗുരുതരമായ സാഹചര്യമാകും ജില്ലയിലുണ്ടാവുക. സിഡബ്ല്യൂആര്‍ഡിഎമ്മില്‍ നടത്തിയ പരിശോധനയിലാണ് മാവൂരിലെ കുടിവെള്ള സാംപിളുകളില്‍ വിബ്രിയോ കോളറ കണ്ടെത്തിയത്. ഈ ബാക്ടീരിയ കലര്‍ന്ന വെള്ളം കുടിച്ചാല്‍ കോളറയുടെ ആദ്യ ലക്ഷണങ്ങളായ ഛര്‍ദ്ദിയും വയറിളക്കവും തുടങ്ങും.
പിന്നാലെ രോഗത്തിന് പൂര്‍ണമായും കീഴടങ്ങേണ്ടി വരും. ഒന്‍പത് അന്യസംസ്ഥാന തൊഴിലാളികളാണ് കോളറ ബാധയുണ്ടെന്ന സംശയത്തില്‍ ചികില്‍സയില്‍ കഴിയുന്നത്. രണ്ടു പേര്‍ക്ക് ഇതിനോടകം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. ശുചിത്വമില്ലായ്മയാണ് രോഗം പടരാനിടയാക്കിയതെന്ന് ആരോഗ്യ വിദ്ഗധര്‍ ചൂണ്ടിക്കാട്ടുന്നു. ബാക്ടീരിയയുടെ സാനിധ്യം കണ്ടെത്തിയത് മേഖലയില്‍ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. പ്രദേശത്ത് നിന്ന് കൂടുതല്‍ സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കയക്കാനും തീരുമാനിച്ചു.