കോഴിക്കോട് കോതിപ്പാലത്തിനു സമീപം ചക്കുംകടവിലെ നാട്ടുകാർക്ക് സുരക്ഷയുടെ കാര്യത്തിൽ ഇനി പേടി വേണ്ട. ചക്കുംകടവ് ബീച്ച് പരിസരത്തെ സാമൂഹ്യവിരുദ്ധരെ തുരത്താൻ പ്രദേശത്തെ ഒരുകൂട്ടം വീട്ടമ്മമാർ ഒന്നിക്കുകയാണ്.
ഒരു നാടിന്റെ മുഴുവൻ തലവേദനയായ സാമൂഹ്യവിരുദ്ധരെ തുരത്തുകയാണ് ഈ വീട്ടമ്മമാരുടെ ലക്ഷ്യം. ബീച്ച് പരിസരത്ത് ലഹരിവിൽപ്പന സജീവമായപ്പോൾ പൊലീസിന്റെ കുപ്പായം ഇവർ സ്വയമണിഞ്ഞു. രാവിലെ ഏഴുമണിമുതൽ രാത്രി 11 മണിവരെയാണ് പ്രവർത്തനം.
വീട്ടുജോലിക്കൊപ്പം ഇത്തരമൊരു ഉത്തരവാദിത്തംകൂടിയേറ്റെടുത്തതിൽ സംതൃപ്തി മാത്രം. പൂർണപിന്തുണയുമായി പൊലീസും ഒപ്പമുണ്ട്.