ഭക്ഷ്യസുരക്ഷാനിയമം പട്ടിണിയിലാഴ്ത്തിയ കോഴിക്കോട് പന്നിയങ്കരയിലെ കുടുംബത്തിന് സുമനസുകളുടെ സഹായം. മനോരമ ന്യൂസ് വാര്‍ത്തയെത്തുടര്‍ന്ന് വിദ്യാര്‍ഥികളടക്കം നിരവധിപേരാണ് മനോനിലതെറ്റിയ സഹോദരങ്ങള്‍ക്ക് സഹായവുമായി വീട്ടിലെത്തിയത്. കുടുംബത്തിന്റെ ദുരവസ്ഥ പരിഹരിക്കാന്‍ അടിയന്തരമായി ഇടപെടുമെന്ന് ഭക്ഷ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നു.
ഇന്നലെ വരെ ആളൊഴിഞ്ഞു കിടന്ന കേശവാലയത്തിലേക്ക് ഞങ്ങൾ എത്തിയപ്പോൾ കണ്ട കാഴ്ച. ജീവിതത്തിൽ എന്തൊക്കെയോ മാറ്റങ്ങളുണ്ടായി എന്നതിനപ്പുറം ഒന്നും ഇവർക്കറിയില്ല.
ഒന്ന് ഞങ്ങള്‍ക്കുറപ്പായി. ഇനി ഇവരുടെ അന്നം മുട്ടില്ല. വീണ്ടും വരണമെന്ന് വീണ്ടും വീണ്ടും ഒാർമിപ്പിച്ച് ഞങ്ങളെയും യാത്രയാക്കി ചന്ദ്രമതിയമ്മ.