കോഴിക്കോട് നഗരം ശുചിയാക്കാൻ േമയർ തോട്ടത്തിൽ രീവീന്ദ്രൻ നേരിട്ടിറങ്ങി. സർവ്വകക്ഷി സംഘവും വിവിധ സന്നദ്ധസംഘടനകളും നഗരത്തിലെ പതിനൊന്ന് കേന്ദ്രങ്ങളിൽ ശുചീകരണ യഞ്ജത്തിൽ പങ്കാളികളായി.
കനോലികനാലിന്റെ തീരം എൻസിസി കാഡറ്റുകൾക്കൊപ്പം ശുചീകരിക്കുന്നത് കോഴിക്കോട് കോർപ്പറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ. ആരോദഗ്യസ്ഥിരം സമിതി അധ്യക്ഷൻ ബാബുരാജും കൗൺസിലർ കിഷൻഛന്ദും കൂടെ. പനിയും പകർച്ചവ്യാധിയും പടരുമ്പോൾ നഗരത്തിൽ ശുചിത്വം ഉറപ്പാക്കാൻ സർവ്വസന്നാഹങ്ങളും ഉപയോഗിക്കുമെന്ന് മേയർ വ്യക്തമാക്കി
എൻസിസി എൻഎസ്എസ് കാഡറ്റുകൾ ഫയർഫോഴ്സ് യൂണിറ്റുകൾ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പതിനൊന്ന് മേഖലകളായി തിരിഞ്ഞ് ശുചീകരണം നടത്തി, ചെറിയ ഇടവേളകളിൽ ശുചീകരണ യഞ്ജം തുടരനാണ് തീരുമാനം,കൂടുതൽ റസിഡൻസ് അസോസിയേഷനുകളെയും ഇതിൽ പങ്കാളികളാക്കും