ബാങ്ക് ജോലിക്കായുള്ള അഭിമുഖം നടക്കുന്ന കേന്ദ്രവുമായി ബന്ധപ്പെട്ട അവ്യക്തത ഉദ്യോഗാർഥികളെ വലച്ചു.കോഴിക്കോട് നടക്കുന്ന അഭിമുഖം മലപ്പുറത്താണെന്ന രീതിയിലാണ് അറിയിപ്പു നൽകിയരുന്നത്.തുടർന്ന് അഞ്ഞൂറോളം ഉദ്യോഗാർഥികളണ് മലപ്പുറം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു മുന്നിൽ പ്രതിഷേധിച്ചത്. അഭിമുഖത്തിന് വീണ്ടും അവസരം നൽകാമെന്ന് ഉറപ്പു ലഭിച്ചതോടെയാണ് ഉദ്യോാർഥികൾ പ്രതിഷേധം അവസാനിപ്പിച്ചത്.
എംപ്ലോയിബിലിറ്റി സെന്റർ നടത്തുന്ന ബാങ്ക് അഭിമുഖത്തിന്റെ കേന്ദ്രവുമായി ബന്ധപ്പെട്ട അറിയിപ്പാണ് പ്രതിഷേധത്തിനിടയാക്കിയത്.പത്രങ്ങളുടെ പ്രാദേശികപേജിൽ മലപ്പുറം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രാവിലെ അഭിമുഖം നടത്തുമെന്നാണ് അറിയിപ്പ്.ഉദ്യോഗാരർഥികൾ ഇവിടെ എത്തിയപ്പോഴാണ് അഭിമുഖം നടക്കുന്നത് കോഴിക്കോട്ടാണെന്ന് അറിഞ്ഞത്.അറിയിപ്പിൽ ഉണ്ടായിരുന്ന ഫോൺ നമ്പർ പ്രവർത്തനരഹിതവും
കോഴിക്കോട് എംപോയിബിലിറ്റി സെന്റർ വഴി റജിസ്റ്റർ ചെയ്തവർക്ക് അഭിമുഖവുമായി ബന്ധപ്പെട്ട എസ്.എം.എസ് ലഭിച്ചില്ലെന്നും ഉദ്യോഗാർഥികൾ പറയുന്നു , അഞ്ഞൂറോളം ഉദ്യോഗാർഥികളാണ് അതിരാവിലെ മുതൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു മുന്നിൽ എത്തിയത്
പ്രതിഷേധം ശക്തമായതോടെ അഭിമുഖത്തിനായെത്തിയ എല്ലാവർക്കും ഒാഗസ്്റ്റ് 2 ന് മലപ്പുറത്തുവച്ച് വീമ്ടും അഭിമുഖം നടത്താമെന്ന ഉറപ്പ് നൽകി.തുടർന്നാണ് ഉദ്യോഗാർഥികൾ പിരിഞ്ഞുപോയത്