വയലും തണ്ണീർത്തടവും കണ്ടൽക്കാടും നികത്തി കണ്ണൂർ പയ്യന്നൂരിൽ നിർമിക്കാൻ പോകുന്ന എണ്ണ സംഭരണശാലയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. അടുത്തമാസം നെൽവയൽ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ സമരപ്രഖ്യാപന കൺവൻഷന് സംഘടിപ്പിക്കും.
കൃഷി ചെയ്യുന്ന പാടങ്ങൾ നികത്തി എണ്ണ സംഭരണശാല നിർമിക്കാനുള്ള നീക്കം തടയാനാണ് നാട്ടുകാരുടെയും പരിസ്ഥി പ്രവർത്തകരുടെയും തീരുമാനം. ഡേറ്റ ബാങ്കിൽ ഉൾപ്പെട്ട വയലുകൾ വ്യവസായ ആവശ്യത്തിനായി ഉപയോഗിച്ചാൽ കോടതിയെ സമീപിക്കും. പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകാൻ നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരുമടങ്ങിയ സമരസമിതിയും രൂപീകരിച്ചിട്ടുണ്ട്.
നിർദിഷ്ട പദ്ധതി പരിസ്ഥിതിയെ തകർക്കുന്നതിനൊപ്പം കാർഷിക മേഖലെയും കാര്യമായിബാധിക്കുമെന്ന് പ്രദേശവാസികൾ പറയുന്നു. നെൽകൃഷിയില്ലാതാകുന്നത് ഭക്ഷ്യമേഖലയെ തളർത്തും. പദ്ധതിപ്രദേശം ചതുപ്പുനിലവും വരണ്ട സ്ഥലവുമാണെന്നാണ് എണ്ണക്കമ്പനി സമർപ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. ഇത് സരക്കാരിനെ തെറ്റ് ധരിപ്പിക്കാനാണെന്നും അക്ഷേപം ഉയർന്നിട്ടുണ്ട്.