ഭാര്യ വൃക്ക നൽകാൻ തയ്യാറായിട്ടും പണമില്ലാത്തതിനാൽ ശസ്ത്രക്രിയ നടത്താനാകാതെ ഓട്ടോ ഡ്രൈവർ. കണ്ണൂർ പയ്യന്നൂർ കുഞ്ഞിമംഗലം സ്വദേശി ഇസ്മായിലാണ് ജീവൻ നിലനിറുത്താൻ ഉദാരമതികളെ കാത്തിരിക്കുന്നത്.
ഇസ്മായിലിന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയാ തീയതി നിശ്ചയിക്കുന്നത് ഈ വാർത്ത കാണുന്ന നല്ല മനസുകളായിരിക്കും. നാല് മാസം മുൻപാണ് ഇരുവൃക്കകളും തകരാറിലായത്. പിന്നീട് ഏക വരുമാനമാർഗമായ ഓട്ടോറിക്ഷ ഓടിക്കലും നിർത്തേണ്ടിവന്നു. വിവിധ ബാങ്കുകളിലായി പത്ത് ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. ഇതിനിടയിലാണ് ശസ്ത്രക്രിയയ്ക്ക് പതിനഞ്ച്്ലക്ഷം രൂപ ആവശ്യമായി വന്നത്
കുടുംബനാഥയായ സൈനബ വൃക്ക നൽകും. പക്ഷേ ശസ്ത്രക്രിയ്ക്ക് ശേഷം രണ്ടുപേരും കിടപ്പിലാകുമ്പോൾ മൂന്ന് മക്കളുടെ കാര്യം ആരുനോക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു. തുടർചികിൽസയ്ക്കും പരിചരണത്തിനുമായി പണവും കണ്ടെത്തണം.