പരമ്പരാഗത കൃഷി രീതകളിലൂടെ തേനിച്ചകൃഷിയിൽ വിജയം കൊയ്ത കാസർകോട്ടെ ഒരു യുവകർഷകൻ . കാരാക്കോട് സ്വദേശി ഉണ്ണികൃഷ്ണനാണ് നാട്ടറിവിന്റെ മാത്രം പിൻബലത്തിൽ ചെറുതേൻ കൃഷിയിൽ പുതിയ വിജയഗാഥ രചിക്കുന്നത്.
തേനിച്ച വളർത്തലിനെക്കുറിച്ച് സാങ്കേതിക പരിജ്ഞാനം ഒന്നുമില്ലാത്തയാണ് ഉണ്ണികൃഷ്ണന്റെ കൃഷി. മുളയിലും,കവുങ്ങ് തടിയിലും സ്വന്തമായി ഉണ്ടാക്കിയ പെട്ടിയിലും തേനീച്ചകളെ വളർത്തുന്നു. സ്വന്തം പുരയിടത്തിലും സമീപത്തെ ഇരുപതോളം വീടുകൾ കേന്ദ്രീകരിച്ചുമാണ് കൃഷി. വലിയ മുതൽമുടക്ക് ഇല്ലാത്തതിനാൽ മികച്ച ലാഭമാണ് ലഭിക്കുന്നത്.
നൂറ്റിമുപ്പത് തേനിച്ച കോളനികളാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ വർഷം മുപ്പത്തിമൂന്ന് കിലോ തേൻ വിപണിയിലെത്തിച്ചു. ഒരു കിലോ തേനിന് ആയിരത്തിയഞ്ഞൂറ് രൂപ വരെ ലഭിച്ചു. ചെറുതേൻ കൃഷിക്കൊപ്പം മെഴുകുതിരി നിർമ്മാണവും ഉണ്ട്. തന്റെ കാർഷികാനുഭവങ്ങൾ പുസ്തകമാക്കാനുള്ള ഒരുക്കത്തിലാണ് ഈ യുവകർഷകൻ.