കോഴിക്കോട് കൂത്താളി കൃഷിവിഞ്ജാന കേന്ദ്രത്തിൽ തുടങ്ങാൻ തീരുമാനിച്ച മാലിന്യ സംസ്ക്കരണ പ്ലാന്റിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. മൂന്നൂറിലധികം കുടുംബങ്ങളെ ബാധിക്കുന്ന പ്ലാന്റ് നിർമിക്കാൻ അനുവദിക്കില്ലെന്നാണ് ജനങ്ങളുടെ നിലപാട്.
ഇത് സമരപ്രഖ്യാപനമല്ല. എന്നാൽ അധികാരികൾക്കുള്ള മുന്നറിയിപ്പാണ്. പ്രദേശം രോഗഭീതിയിലാകും. കുടിവെള്ള ഉറവിടം മലിനപ്പെടും.
പദ്ധതിയ്ക്കായി നിശ്ചയിച്ച സ്ഥലത്തിനോട് ചേർന്നൊഴുകുന്ന കുറ്റ്യാടി ജലസേചന പദ്ധതിയിലെ കനാൽ മാലിന്യപ്ലാന്റ് വന്നാൽ പൂർണമായും മലിനമാകും. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷിവിഞ്ജാൻ കേന്ദ്രത്തിൽ നടപ്പാക്കിയ പല പദ്ധതികളും പരാജയപ്പെട്ടതായും ആക്ഷേപമുണ്ട്. ലക്ഷങ്ങൾ ചെലവഴിച്ച് നടപ്പാക്കിയ പച്ചത്തേങ്ങ സംഭരണ യൂണിറ്റും ഔഷധ സസ്യോദ്യാനവും കാടുമൂടി. മാലിന്യ സംസ്്ക്കരണ പ്ലാന്റിനും ഇതായിരിക്കും അവസ്ഥയെന്നാണ് നാട്ടുകാരുടെ ആശങ്ക.