സ്കൂളിൽ പോകാൻ കഴിയാതെ മലപ്പുറം വണ്ടൂർ വടക്കുമ്പാടം ആദിവാസി കോളനിയിലെ പന്ത്രണ്ടു കുട്ടികൾ. കോളനിയിൽ നിന്ന് സ്കൂളിലെത്താൻ വാഹന സൗകര്യമില്ലാത്തതാണ് അക്ഷരാഭ്യാസം മുടങ്ങാൻ കാരണം
പുത്തനുടുപ്പും ബാഗുമെല്ലാമായി സ്കൂളിൽ പോകണമെന്ന് കോളനിയിലെ അനന്തുവിനാഗ്രഹമുണ്ട്.എന്നാൽ സ്കൂളിലെത്താനുള്ള വാഹനത്തിന് കൊടുക്കാൻ പണമില്ല. അനന്തുവിനെപ്പോലെ 12 കുട്ടികളാണ് സ്കൂളിൽ പോകണമെന്ന മോഹവുമായി കോളനിയിൽ കഴിയുന്നത്
കോളനിയിൽ നിന്ന് ആറു കിലോമീറ്ററോളം സഞ്ചാരിച്ചാലേ സ്കൂളിലെത്താൻ കഴിയുളളൂ. ഒരു ദിവസം ഒാട്ടോക്ക് 120 രൂപ വേണം.എന്നാൽ കൂലീപ്പണിക്കാരായ മാതാപിതാക്കൾക്ക് ഇതിനു കഴിയുന്നില്ല. സ്കൂളിലേക്ക് വാഹനസൗകര്യമൊരുക്കണമെന്ന് പഞ്ചായധികൃതരോട് നിരവധി തവണ ആവശ്യപ്പെട്ടതാണ് .
ആദിവാസികളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനുമായി നിരവധി പദ്ധതികൾ ഉള്ളപ്പോഴാണ് അക്ഷരാഭ്യാസം ഇവർക്ക് നിഷേധിക്കപെടുന്നത്