മലബാറിലെ ആദ്യത്തെ സ്വകാര്യ വൈദ്യുതി നിലയം പൂർണതോതിൽ പ്രവർത്തനം തുടങ്ങി. കോഴിക്കോട് കോടഞ്ചേരിലെ പതങ്കയത്താണ് എട്ട് മെഗാവാട്ടിന്റെ നിലയം പ്രവർത്തനം തുടങ്ങിയത്. പുഴവെള്ളം കിട്ടിനിർത്താതെ റൺഓഫ് റിവർ സാങ്കേതിക വിദ്യ പ്രകാരമാണ് നിലയം പ്രവർത്തിക്കുന്നത്. മൂന്നരമെഗാവാട്ടിന്റെ രണ്ടും ഒരു മെഗാവാട്ടിന്റെ മറ്റൊരു ജനറേറ്ററുമാണ് നിലയത്തിൽ ഉള്ളത്. ഉൽപാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിയാണ് വാങ്ങുന്നത്. അമ്പത്തിനാല് കോടി രൂപയാണ് മുടക്ക് മുതൽ. മുപ്പത് വർഷത്തിന് ശേഷം പദ്ധതി കെ.എസ്.ഇ.ബിക്ക് കൈമാറണമെന്നാണ് വ്യവസ്ഥ.
Advertisement