സാധാരണക്കാരായ സ്ത്രീകൾക്ക് സിനിമ ആസ്വദിക്കാനും ചർച്ച ചെയ്യാനും വേദിയൊരുക്കി കുടുംബശ്രീ മിഷൻ. മലപ്പുറം കുടുംബശ്രീ ജില്ലാ മിഷനാണ് മൺസൂൺ ചലച്ചിത്രോൽസവം സംഘടിപ്പിക്കുന്നത്. പുറത്ത് കോരിച്ചൊരിയുന്ന മഴ, അകത്ത് ചൂടുള്ള കട്ടൻചായ ഊതി ഊതി കുടിച്ച് ,ആസ്വദിച്ച് സിനിമ കാണാം.കുടുംബശ്രീ ജില്ലാ മിഷനാണ് മഴ,കട്ടൻ ,പിന്നൊരു സിൽമ എന്ന പേരിൽ ചലച്ചിത്രോൽസവം സംഘടിപ്പിക്കുന്നത്. മലയാളം , ഹിന്ദി, ഇറാനിയൻ, ഇംഗ്ലീഷ് ഭാഷകളിലെ ചലച്ചിത്രങ്ങളും ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളുമാണ് പ്രദർശനത്തിലുള്ളത്.നടി നിലമ്പൂർ ആയിഷ ചലച്ചിത്രോൽസവം ഉദ്ഘാടനം ചെയ്തു.
സിനിമ കാണാനെത്തുന്നവർക്ക് സൗജന്യമായാണ് കട്ടൻചായ നൽകുന്നത്.മനോജ് കാനയുടെ ചായില്യമാണ് ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചത്. ചലച്ചിത്രോൽസവം നാളെ സമാപിക്കും.