മലിനമാകുന്ന ഭാരതപ്പുഴയിൽ ശുചീകരണവുമായി നേച്ചർ ക്ലബ്. പാലക്കാട് മങ്കരയിലെ വിദ്യാർഥികൾ ഉൾപ്പെടുന്ന കൂട്ടായ്മയാണ് പുഴയോരം ശുചീകരിക്കുന്നത്.
നിളാതീരത്തിനോട് ചേർന്നൊഴുകുന്ന മങ്കര ഗ്രാമപഞ്ചായത്തിന് ഇൗ കുട്ടിക്കൂട്ടായ്മ നാളേയ്ക്ക് നൽകുന്ന പ്രതീക്ഷകളേറെയാണ്. നാട്ടിലെ കുപ്പ പെറുക്കുന്നവരെന്ന പേരുദോഷമല്ല. പകരം പുഴയോരം ശുചീകരിക്കുന്ന മരങ്ങൾ വച്ചുപിടിപ്പിക്കുന്ന പ്രകൃതി സ്േനഹികൾ. നേച്ചർ ക്ളബ് എന്ന പേരിൽ നിരന്തരം പരിസ്ഥിതിക്കായി ഇടപെടുന്നു. ഭാരതപ്പുഴയോരത്തെ മലിനമാക്കുന്ന പ്ളാസ്റ്റിക്കും മദ്യക്കുപ്പികളുമൊക്കെ നീക്കം െചയ്താണ് ഇവരുടെ പ്രവർത്തനം.
പിന്തുണയുമായി ജനപ്രതിനിധികളും നാട്ടുകാരും ഒപ്പമുണ്ട്. പ്രകൃതി സ്നേഹികളും ഉൾപ്പെടുന്നതാണ് നേച്ചർ ക്ളബ്. ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുക , മരങ്ങളും തണ്ണീർത്തടങ്ങളും സംരക്ഷിക്കുക എന്നിവയാണ് ഇവരുടെ മാതൃകാ പ്രവൃത്തികൾ.