കോഴിക്കോട് ഫറോക്കില്‍ മരുന്നുമാറി കുത്തിവച്ചതിനെത്തുടര്‍ന്ന് യുവാവ് കുഴഞ്ഞുവീണു. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന്, പിഴവുണ്ടായെന്ന് സമ്മതിച്ച് ഡോക്ടര്‍ രേഖാമൂലം എഴുതി നല്കി. മരുന്നുവിലയിലുണ്ടായ മാറ്റം തിരിച്ചറിഞ്ഞ ബന്ധുക്കളാണ് തെറ്റ് കണ്ടെത്തിയത്
ചുങ്കത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. വൃക്കയിലെ കല്ല് നീക്കുന്ന ചികില്‍സയ്ക്കാണ് വൈദ്യരങ്ങാടി സ്വദേശി ഷിംജുനാസ് ആശുപത്രിയിലെത്തിയത്. രാവിലെയും വൈകിട്ടുമുള്ള കുത്തിവയ്പിലാണ് മരുന്ന് മാറിയത്. ഇടവിട്ടുള്ള ദിവസങ്ങളില്‍ നല്‍കിയത് ഗര്‍ഭിണികള്‍ക്ക് നല്കുന്ന മരുന്നായിരുന്നു. മൂന്ന് ദിവസത്തെ രാവിലെയും വൈകിട്ടുമുള്ള കുത്തിവയ്പ് തുടര്‍ന്നിട്ടും രോഗത്തിന് ശമനമുണ്ടായില്ല. യുവാവ് കൂടുതല്‍ അവശനായി. സംശയത്തെത്തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ പരിശോധനയിലാണ് മരുന്ന് മാറി കുത്തിവച്ചതായി തെളിഞ്ഞത്. പിഴവെന്ന് ബോധ്യപ്പെട്ട ഡോക്ടര്‍ രേഖാമൂലം എഴുതി നല്‍കുകയും ചെയ്തു.
ആരോഗ്യവാനായത് കൊണ്ടാണ് ഷിംജുനാസിന് ജീവഹാനി സംഭവിക്കാത്തതെന്ന് ഡോക്ടര്‍ പറഞ്ഞു. ഗുരുതരാവസ്ഥയിലായ യുവാവിനെ നഗരത്തിലെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി അധികാരികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനാണ് യുവാവിന്റെ ബന്ധുക്കളുടെ തീരുമാനം.