മഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിലെ പനി വാർഡിൽ രോഗികൾ ദുരിതത്തിൽ. ഒരു വാർഡിലുള്ള നൂറോളം രോഗികൾക്കാകെയുള്ളത് മലിനജലം കെട്ടിനിൽക്കുന്ന ഒരു ശുചിമുറി മാത്രം.
പനി ബാധിതരാൽ നിറഞ്ഞിരിക്കുകയാണ് മഞ്ചേരി മെഡിക്കൽ കോളജാശുപത്രി..വനിതാ വാർഡിലെ കാഴ്ചയാണിത്.ഒന്നു നിന്നു തിരിയാൻ പോലും സ്ഥലമില്ല.ഒരു കട്ടിലിൽ രണ്ടുരോഗികൾ. ഇവർക്കായുള്ള ശുചിമുറികളാണിത്.ആറെണ്ണത്തിൽ ഒന്നുമാത്രമാണ് ഉപയോഗിക്കാൻ കഴിയുന്നത്.അവശേഷിക്കുന്നവ പൂട്ടിയിട്ടിരിക്കുകയാണ്. മണിക്കൂറുകളോളം കാത്തുനിൽകേണ്ട അവസ്ഥയിലാണ് രോഗികൾ
ശുചിമുറി ഉപയോഗിക്കാനായി കാത്തുനിന്ന് രോഗികൾ തലകറങ്ങി വീണ സംഭവവും ഉണ്ട്. ഉപയോഗിക്കാൻ കഴിയാത്ത ശുചിമുറി നിറയെ മലിനജലം തളംകെട്ടി നിൽക്കുകയാണ്. ഇത്രയും വൃത്തിഹീനമായ ശുചിമുറികൾക്ക് സമീപമാണ് പനിബാധിതർ ഉൾപ്പടെ കിടക്കുന്നത്. നവീകരണ പ്രവർത്തനങ്ങൾ ഉള്ളതിനാലാണ് ശുചിമുറികൾ അടച്ചിട്ടിരിക്കുന്നതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം