കോഴിക്കോട് വടകര ദേശീയ പാതയില്‍ ഓടികൊണ്ടിരുന്ന കാറിനു മുകളിലേയ്ക്ക് മരം കടപുഴകി വീണു. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മണിക്കൂറുകള്‍ നീണ്ട ഗതാഗത കുരുക്കാണ് ഇതുമൂലം ഉണ്ടായത്.
മരട് പാലത്തിലൂടെ നീങ്ങുകയായിരുന്ന കാറിനു മുകളിലേയ്ക്കാണ് മരം കടപുഴകി വീണത്. രണ്ട് സ്ത്രീകളും ഒരു കുട്ടിയുമുള്‍പ്പെടെ നാലു പേരാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
അപകടത്തെ തുടര്‍ന്ന് വന്‍ ഗതാഗത കുരുക്കാണ് ഉണ്ടായത്. അഗ്നിശമന സേനയും പൊലിസും നാട്ടുകാരും ചേര്‍ന്നാണ് മരം മുറിച്ചു നീക്കിയത്.