നാടും നഗരവും വൃത്തിയാക്കി കോഴിക്കോട് പൊലീസിന്റെ വേറിട്ട പ്രചാരണം. പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തോടുനുബന്ധിച്ചാണ് നഗരം വൃത്തിയാക്കിയുള്ള പ്രചാരണത്തിന് പൊലീസ് തുടക്കമിട്ടത്.
മൊഫ്യൂസൽ ബസ് സ്റ്റാൻഡിലെത്തിയ സ്ഥിരം യാത്രക്കാരൊന്നമ്പരുന്നു.നഗരത്തിലെ എ.എസ്.ഐ മുതൽ സി.ഐ വരെയുള്ള പൊലീസൂകാരെല്ലാം ചൂലുമായി സ്റ്റാൻഡിൽ.ഒപ്പം ഒരു പറ്റം കച്ചവടക്കാരും കുട്ടികളുമുണ്ട്. സ്റ്റാൻഡ് മുഴുവൻ തൂത്തുവാരി തൂണുകളിൽ പതിച്ചിരുന്ന പോസ്റ്ററുകളെല്ലാം ഇളക്കി കളഞ്ഞുവൃത്തിയാക്കി. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ വേറിട്ട പ്രാചാരണത്തിന്റെ തുടക്കമാണിത്.
അഞ്ചാഴ്ച്ചക്കൊണ്ട് ബസ് സ്റ്റാൻഡ് വൃത്തിയാക്കാനാണ് തീരുമാനം. ഒപ്പം സ്റ്റാൻഡിനെ ലഹരി വിരുദ്ധ കേന്ദ്രമായി പ്രഖ്യാപിക്കുകയും ചെയ്യും. ഇരുപത്തിയേഴ് മുതൽ ഇരുപത്തിയൊമ്പത് വരെ നഗരത്തിൽ വച്ചാണ് പൊലിസ് അസോസിയേ·ഷൻ സംസ്ഥാന സമ്മേളനം.