വിനോദസഞ്ചാരികളെത്താതെ കോഴിക്കോട്ടെ സരോവരം പാര്‍ക്ക്. പതിനഞ്ചിലധികം ബോട്ടുകളാണ് തുരുമ്പെടുത്ത് നശിക്കുന്നത്. പാര്‍ക്ക് പുനരുദ്ധാരണത്തിന് ആവിഷ്ക്കരിച്ച പദ്ധതിയും ഫലപ്രദമായില്ല
കോഴിക്കോട്ടെ പ്രധാനവിനോദസഞ്ചാര കേന്ദ്രത്തിന്റെ ഇപ്പോഴത്തെ അവസ്ഥയാണിത്. തുരുമ്പെടുത്ത് കേടുപാടായ ബോട്ടുകള്‍. മാലിന്യം കുമിഞ്ഞുകൂടിയ വഴിവക്ക്. പൊട്ടിപ്പൊളിഞ്ഞ റോഡ്.
സരോവരത്തിന്റെ വികസനത്തിനായി ഫണ്ട് അനുവദിച്ചെങ്കിലും സാങ്കേതികാനുമതി ലഭിച്ചിട്ടില്ല. ഇത് പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങില്ലെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.