സംസ്ഥാനത്തെ ആദ്യ സയൻസ് പാർക്ക് മലപ്പുറം കോട്ടക്കൽ ജി.എം.യു.പി സ്കൂളിൽ ഒരുങ്ങി. വിദ്യാർഥികൾക്ക് ശാസ്ത്രപഠനത്തിന് സഹായകരമാകുന്ന രീതിയിലാണ് പാർക്ക് ഒരുക്കിയിരിക്കുന്നത്. പാഠഭാഗങ്ങൾ എങ്ങനെ പ്രവർത്തിപ്പിച്ച് പഠിക്കാമെന്നതാണ് സയൻസ് പാർക്ക്.
പ്രൈമറി ശാസ്ത്ര പഠനത്തിനാവശ്യമായ ചലനം, പ്രകാശം, ജ്യോതിർഗോളങ്ങൾ, ശബ്ദം, ജലം,വായു തുടങ്ങിയവയെകുറിച്ച് വിദ്യാർഥികൾക്ക് അറിവു നേടാൻ സഹായിക്കുന്ന രീതിയിലാണ് പാർക്ക് ഒരുക്കിയത്.ലേണിങ് ടീച്ചേഴ്സ് എന്ന ജില്ലാതല കൂട്ടായ്മയാണ് ഈ പദ്ധതിക്കു പിന്നിൽ.മൂന്നു ഘട്ടമായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
സ്കൂളിലെ 40 കുട്ടികൾക്ക് പാർക്കിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട പരിശീലനം നൽകും.തുടർന്ന് ഇവർ ജില്ലയിലെ മറ്റ് കുട്ടികളെ പഠിപ്പിക്കും.പി.ടി.എയുടേയും നഗരസഭയുടേയും സഹായത്തോടെയാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്.