മികച്ച പ്രവർത്തനം കാഴ്ചവെച്ച നല്ലപാഠം സ്കൂളുകളിലെ അധ്യാപകരെ കോഴിക്കോട്ട് ആദരിച്ചു. സാമൂഹ്യപ്രതിബദ്ധതയുള്ള തലമുറയെ വാർത്തെടുക്കാൻ അധ്യാപകർക്ക് കഴിയണമെന്ന് ചടങ്ങിൽ പങ്കെടുത്ത കോഴിക്കോട് ജില്ലാ കലക്ടർ യു.വി.ജോസ് ആവശ്യപ്പെട്ടു. സ്കൂളുകൾക്കുള്ള പുരസ്കാരവിതരണവും ചടങ്ങിൽ നടന്നു.
മലയാള മനോരമ കോഴിക്കോട് യൂണിറ്റിലാണ് മികവ് തെളിയിച്ചവർ ഒത്തുകൂടിയത്. ചുറ്റുപാടുകളെക്കുറിച്ച് പഠിക്കാൻ വിദ്യാർഥികൾക്ക് അവസരം നൽകണമെന്ന് കലക്ടർ പറഞ്ഞു.
മജീഷ്യൻ ഗോപിനാഥ് മുതുകാട് ഒരുക്കിയ 'അധ്യാപനത്തിന്റെ മാന്ത്രികസ്പർശം' മാജിക് ഷോയും ശ്രദ്ധേയമായി. മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ പി.ജെ.ജോഷ്വ അധ്യക്ഷനായിരുന്നു.