കാസർകോട് കാഞ്ഞങ്ങാട് പള്ളിക്കരയില്‍ മല്‍സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. ആറുപേർ നീന്തിരക്ഷപ്പെട്ടു. ബേക്കൽ സ്വദേശി കൊട്ടനെയാണ് കാണാതായത്.
രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. തീരത്തുനിന്ന് അധികം അകലെയല്ലാതെയാണ് വലിയ തിരമാലകളിൽപ്പെട്ട് വള്ളം മറിഞ്ഞത്. ഏഴുപേരായിരുന്നു വള്ളത്തിൽ. ബേക്കൽ സ്വദേശികളായ ശശി, കുമാരൻ,രാജേഷ്,മുരുകൻ,രവീന്ദ്രൻ, കോച്ചു എന്നിവർ നീന്തിരക്ഷപ്പെട്ടു.
കോസ്റ്റൽ പൊലീസിന്റെയും ,മത്സ്യത്തൊഴിലാളികളുടേയും നേതൃത്വത്തിലാണ് കാണാതായ കൊട്ടനുവേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നത്.് അപകടത്തിൽ പരുക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.