E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:25 AM IST

Facebook
Twitter
Google Plus
Youtube

More in North

കോഴിക്കോട് ഭവന്‍സ് ലോ കോളജ് വിദ്യാർഥിയ്ക്കു പൊലീസ് മർദ്ദനമെന്നു പരാതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോഴിക്കോട് ഭവന്‍സ് ലോ കോളജില്‍ ഫീസ് വര്‍ധനയ്ക്കെതിരെ സമരത്തിലുണ്ടായിരുന്ന വിദ്യാര്‍ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിച്ചതായി പരാതി. കോളജ് യൂണിയന്‍ ചെയര്‍മാന്‍ ഷര്‍ജാസിനെ അബോധാവസ്ഥയില്‍ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആശുപത്രി കവാടം ഉപരോധിച്ചു. 

വൈകിട്ടോടെയാണ് ഷര്‍ജാസിനെ പൊലീസ് പിടികൂടിയത്. ജീപ്പിനുള്ളില്‍ വച്ച് ക്രൂരമായി മര്‍ദിച്ചതായി സഹപാഠികള്‍ പറഞ്ഞു. സമരം പൊളിക്കാനുള്ള മാനേജ്മെന്റ് ശ്രമത്തെ പൊലീസ് സഹായിക്കുന്ന നിലപാടാണെന്നും ഇവര്‍ ആരോപിക്കുന്നു. 

രാത്രി വൈകിയാണ് പൊലീസ് ഷര്‍ജാസിനെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിലായിരുന്നു. മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആശുപത്രി കവാടം ഉപരോധിച്ചു. സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനനുള്‍പ്പെടെയുള്ള നേതാക്കളെത്തി വിദ്യാര്‍ഥികളെ ശാന്തരാക്കുകയായിരുന്നു. 

ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ 32 ദിവസമായി വിവിധ വിദ്യാര്‍ഥി സംഘടനകള്‍ ബവന്‍സ് ലോ കോളജിന് മുന്നില്‍ സമരത്തിലാണ്. നിരാഹാരം തുടങ്ങിയതിന് പിന്നാലെയാണ് യൂണിയന്‍ നേതാവിനെത്തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :