മഴ കനത്തതോടെ പഠനസൗകര്യം മുട്ടി കോഴിക്കോട് നടക്കാവ് ഗവ. യു.പി.സ്കൂളിലെ വിദ്യാര്‍ഥികള്‍. ക്ലാസ് മുറികളിൽ വെള്ളം കയറിയതോടെ വരാന്തയിലാണ് കുട്ടികളുടെ അധ്യയനം. ബദൽ സംവിധാനമൊരുക്കാൻ അധികൃതർക്കായിട്ടില്ല.
മഴയെത്തിയാല്‍ നടക്കാവ് യു.പി സ്കൂളിലെ വിദ്യാര്‍ഥികളുടെ പഠനം ഈ വരാന്തയിലാണ്. 25 വിദ്യാര്‍ഥികളുള്ള ഏഴാം ക്ലാസില്‍ പഠിക്കാനെത്തിയത് നാലുപേര്‍ മാത്രം.
130 വര്‍ഷം പഴക്കമുള്ള സ്കൂള്‍ കെട്ടിടം ഏതുനിമിഷവും നിലംപൊത്തുമെന്ന സ്ഥിതിയിലാണ്. മഴക്കാലമായാല്‍ ക്ലാസ് മുറിയിലെല്ലാം വെള്ളം നിറയും.
കുട്ടികളുടെ ദുരിതാവസ്ഥയ്ക്ക് ഉടന്‍ പരിഹാരം കാണുമെന്നാണ് എംഎൽഎയുടെ ഉറപ്പ്. അടുത്ത വര്‍ഷമെങ്കിലും മഴക്കാലത്ത് സ്വന്തം ക്ലാസ്മുറിയിലിരുന്ന് അധ്യയനം നടത്താന്‍ ഇവര്‍ക്കാകുമെന്ന് പ്രതീക്ഷിക്കാം