ഇന്ധനം ലഭിക്കാത്തതിനെ തുടർന്ന് കോഴിക്കോട് നഗരത്തിലെ എൽ.പി.ജി ഓട്ടോഡ്രൈവർമാർ പ്രതിസന്ധിയില്‍.നഗരത്തിലെ പമ്പുകളിൽ ഇന്ധനമില്ലാത്താണ് തൊഴിലാളികളെ ദുരിതത്തിലാക്കുന്നത്.
കോഴിക്കോടിന് സുപരിചതയാണ് ശ്രീരജഞിനി.ഇരുപത്തിയൊന്ന് വർഷമായി മുചക്രവുമായി റോഡിലുണ്ട്. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി സമയത്തിന്റെ ഏറിയ പങ്കും എൽ.പി.ജി. പമ്പിലാണ് ഇവർ.
നഗരത്തിലോടുന്ന ആയിരത്തി അഞ്ഞൂറിലധികം എൽ.പി.ജി ഓട്ടോകളാണ് ഇന്ധനം കിട്ടാതെ പ്രതിസന്ധിയിലായിരിക്കുന്നത്. നഗര പരിധിയിലെ മൂന്ന് എൽ.പി.ജി പമ്പുകളിൽ മുഴുവൻ സമയങ്ങളിലും ഇന്ധനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് ഓട്ടോറിക്ഷത്തൊഴിലാളികൾ.