കോഴിക്കോട് കൊയിലാണ്ടി മൂടാടി പഞ്ചായത്തിലെ ബാറ്ററി നിർമാണശാലയ്ക്കെതിരെയുള്ള പ്രതിഷേധം രണ്ടുവർഷം പിന്നിട്ടിട്ടും ഫലംകണ്ടില്ല. മലിനീകരണ ബോർഡിന്റെ ഉത്തരവ് ലംഘിച്ചുകൊണ്ടുള്ള നിർമാണപ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ പക്ഷം അധികാരികളോടുള്ള ഒരു നാടിന്റെ അപേക്ഷയാണിത്. സ്വന്തം മണ്ണും ജലവും വിഷമയമാകാതിരിക്കാൻ കേഴുന്നത്.
പ്രതിഷേധങ്ങൾ ഫലംകാണുന്നില്ലെങ്കിലും പിന്നോട്ടുപോകാൻ ഇവർ ഒരുക്കമല്ല. ജനങ്ങൾ തിങ്ങിപാർക്കുന്ന രണ്ടുകോളനികളുടെ മധ്യത്തിലാണ് പുതിയ ബാറ്ററി നിർമാണ ശാലയെത്തുന്നത്. ഫാക്ടറിയിൽനിന്നുള്ള രാസമാലിന്യം ആരോഗ്യത്തിന് ഭീഷണി ഉയർത്തുന്നതാണ്. ഇതെല്ലാം കണ്ടില്ലെന്നു നടിക്കുന്ന അധികൃതരോട് ഇനിയെന്തു പറയണമെന്ന് ഇവർക്ക് അറിയില്ല.