കരകാണാകടിലനക്കരെ നിന്നും അഞ്ചാംവർഷവും കോഴിക്കോട് കോടഞ്ചേരി ചാലിപ്പുഴയുടെ ഒാളപ്പരപ്പിൽ അവരെത്തി. രാജ്യാന്തര വാട്ടർ കയാക്കിങ് മത്സരങ്ങൾക്കാണ് സ്വീഡൻ, ജർമനി , ന്യൂസിലാൻഡ്, നേപ്പാൾ താരങ്ങളെത്തിയത്. അയൽസംസ്ഥാനങ്ങളിലെ പുരുഷ വനിതാ ടീമുകളും ഈ കുത്തൊഴുക്കിൽ നാലുദിവസം മാറ്റുരയ്ക്കും.
പ്രകൃതിയുടെ നിശബ്ദതയ്ക്കപ്പുറം ഒഴുക്കിന്റെ താളം മാത്രം. പാറക്കൂട്ടത്തിനിടയിലൂടെ ഇരുവഞ്ഞിപ്പുഴയുടെ പ്രൗഡിയിലേയ്ക്ക്.
മൽസരത്തിന് പൂർണ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഈമാസം 20 ന് മത്സരങ്ങൾ തുടങ്ങും. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിയുമാണ് സംഘാടകർ.