ഗതാഗതക്കുരുക്ക് പതിവായി തലശേരി എരഞ്ഞോളിപ്പാലം. സമാന്തരപാലത്തിന്റെ നിർമാണം മുടങ്ങി മാസങ്ങളായിട്ടും ജോലികൾ പുനരാംഭിക്കാനും നടപടിയായില്ല.
വീതികൂടിയ റോഡിൽനിന്ന് ഇടുങ്ങിയ പാലത്തിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതോടെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്. ഒരേസമയം വലിയ വാഹനങ്ങൾക്ക് ഇരുവശങ്ങളിലേക്ക് കടന്നു പോകാനാവില്ല. തലശേരി-വളവുപാറ റോഡ് നിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് എരഞ്ഞോളിപ്പാലത്തിന് സമാന്തരമായി പാലം നിർമിച്ചു തുടങ്ങിയത്. എന്നാൽ പാലത്തിന് ഉയരം വർധിപ്പിക്കണമെന്ന് കരാറുകാരന് നിർദേശം ലഭിച്ചതോടെ നിർമാണം നിറുത്തിവച്ചു. പാലത്തിന്റെ അടിത്തൂണുകളുടെ നിർമാണം മാസങ്ങൾക്ക് മുൻപ് തന്നെ പൂർത്തീകരിച്ചതാണ്.
മിക്ക ദിവസങ്ങളിലും രാവിലെയും വൈകുന്നേരവും ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത് സ്കൂള്‍ കുട്ടികളെയും വലയ്ക്കുന്നു. പരിസരത്ത് ഗതാഗം നിയന്ത്രിക്കാൻ സ്ഥിരമായി പോലീസുകാരെ നിയോഗിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.