വെള്ളക്കരം അടക്കാത്തതിന് സ്കൂളിന് ജപ്തി നോട്ടീസ് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്ഥലം എം.എൽ.എ. വർഷങ്ങളായി വെള്ളക്കരം മുടങ്ങിയത് അന്വേഷിക്കണമെന്നും എ.പ്രദീപ് കുമാർ എംഎല്‍എ ആവശ്യപ്പെട്ടു. കോഴിക്കോട് ചേവായൂർ ജി.എൽ പി സ്കൂളിനെതിരെയാണ് ജല അതോറിറ്റി ജപ്തി നടപടികൾ തുടങ്ങിയത്.
പന്ത്രണ്ട് വർഷത്തെ കുടിശികയാണിത്.ഇത്രയും കാലം വെള്ളക്കരം അടക്കുന്നതിൽ വീഴ്ച്ച വരുത്തിയ സ്കൂൾ അധികൃതരാണ് പ്രശ്നക്കാരെന്ന് എം. എൽ.എ. പറഞ്ഞു. എന്നാൽ, പന്ത്രണ്ട് വർഷത്തിനിടെ ആദ്യമായിട്ടാണ് വെളളക്കരം അടക്കണെെന്നാവശ്യപ്പെട്ട് ജല അതോറിറ്റി ബില്ല് നൽകുന്നതെന്നാണ് സ്കൂള്‍ അധികൃതരുടെ വാദം.