പകർച്ച വ്യാധികൾ പടർന്നു പിടിക്കുബോഴും മലപ്പുറം ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ ദിവസേന ലോഡു കണക്കിന് കോഴിമാലിന്യമാണ് തളളുന്നത്. വണ്ടൂർ ചെറുകോടിന് സമീപം ഇരുനൂറു ചാക്കിലേറെ കോഴിമാലിന്യം കണ്ടെത്തിയത്. ടിപ്പർ ലോറികളിലെത്തിച്ച മാലിന്യം നടുറോഡിൽ തളളിയാണ് സംഘം രക്ഷപ്പെട്ടത്. ദുർഗന്ധം മൂലം പരിസരത്തൊന്നും നിൽക്കാനാവാത്ത സ്ഥിതിയാണ്.
കോഴിക്കടകളിൽ നിന്ന് കിലോക്ക് ആറു രൂപ നിരക്കിൽ മാലിന്യം ശേഖരിക്കുന്ന സംഘങ്ങൾ തന്നെയാണ് പൊതുസ്ഥലത്ത് ഉപേക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം കാപ്പിൽ , കോഴിപ്പറമ്പ് ഭാഗങ്ങളിലും ലോഡ് കണക്കിന് മാലിന്യം തളളിയിരുന്നു. മാലിന്യം നിറച്ച് ലോറികളിൽ എത്തിക്കുന്നവരേക്കുറിച്ച് നാട്ടുകാർ പൊലീസിന് വ്യക്തമായ വിവരം നൽകിയങ്കിലും സംഘത്തെ പിടികൂടാന്‍ ശ്രമിച്ചില്ല. കരിപ്പൂർ വിമാനത്താവള പരിസരത്തും കൊണ്ടോട്ടിയിലുമെല്ലാം കഴിഞ്ഞ കുറെ ദിവസങ്ങളായി രാത്രി സമയങ്ങളിൽ മാലിന്യം തളളുന്നുണ്ട്.