വെള്ളക്കരം അടക്കാത്തതിന്റെ പേരിൽ സർക്കാർ സ്കൂള്‍ ജപ്തി ചെയ്യാൻ നീക്കം. പന്ത്രണ്ട് വർഷമായി വെള്ളക്കരം അടക്കുന്നില്ലെന്ന് കാണിച്ചാണ് കോഴിക്കോട് ചേവായൂർ ജി.എൽ.പി.സ്കൂളിന് ജല അതോറിറ്റി നോട്ടീസ് നൽകിയിരിക്കുന്നത്.
ബില്ല് അടക്കാൻ ഒരു വഴിയുമില്ലെന്നാണ് കോർപ്പറേഷൻ പറയുന്നത്. ജപ്തി തുടങ്ങുമെന്ന് കാണിച്ചുള്ള നോട്ടീസും സ്കൂളിന് കിട്ടിയിട്ടുണ്ട്.