കോഴിക്കോട് വടകരയിലെ ഹോട്ടലുകളില്‍ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടി. ദിവസങ്ങള്‍ പഴക്കമുള്ള ഇറച്ചിയും ദോശമാവും കണ്ടെത്തി. ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്കി.
നൂറ് കിലോയിലധികം പഴകിയ ഇറച്ചി, ദോശമാവ് , മൈദ, എന്നിവയാണ് പിടികൂടിയത്. ഇറച്ചിയ്ക്ക് ദിവസങ്ങള്‍ പഴക്കമുണ്ടെന്ന് തെളിഞ്ഞു. ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലായിരുന്നു.
പകര്‍ച്ചവ്യാധി പടരുന്ന സാഹചര്യത്തിലായിരുന്നു നഗരസഭ ആരോഗ്യവിഭാഗത്തിന്റെ പരിശോധന. നഗരത്തിലെ ഹോട്ടലുകളിലെ ഭക്ഷണവിതരണത്തിനെതിരെ വ്യാപക പരാതിയും ഉയര്‍ന്നിരുന്നു. പിടികൂടിയ ഭക്ഷണസാധനങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കായി അയച്ചു. പിഴവ് കണ്ടെത്തിയ ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.